Kerala
കോഴിക്കോട്: വടകര സ്വദേശിക്ക് ഒമാനിലെ ഫുജൈറയില് ദാരുണാന്ത്യം. വടകര വള്ളിക്കാട്ട് സ്വദേശി അന്സാര്(28) ആണ് ഫുജൈറയില് ശ്വാസംമുട്ടി മരിച്ചത്. ഹെവി ട്രക്കിനകത്ത് തണുപ്പകറ്റാന് ഹീറ്ററിട്ട് കിടന്നുറങ്ങിയതാണ് യുവാവിന്റെ മരണത്തിലേക്ക് നയിച്ചത്.
വെള്ളിയാഴ്ച രാവിലെയാണ് അൻസാറിന്റെ മൃതദേഹം ജോലി ചെയ്യുന്ന ട്രെക്കിനകത്ത് കണ്ടെത്തിയത്. ഫുജൈറയിലെ മസാഫിയിലാണ് സംഭവം. ട്രക്കിനുള്ളിൽ കിടന്നുറങ്ങിയ അൻസാർ തണുപ്പകറ്റാന് പ്രവര്ത്തിപ്പിച്ച ഹീറ്ററിന്റെ പുക ശ്വസിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ ഫുജൈറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്സാറിന്റെ മൃതദേഹം മസാഫി മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രങ്ങള് പൂര്ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് എത്തിക്കും.
NRI
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ, ദിബ്ബ യൂണിറ്റ് സംഘടിപ്പിക്കുന്ന "ദിബ്ബ ഫെസ്റ്റ് 2026' ശനിയാഴ്ച വൈകുന്നേരം ആറ് മുതൽ ദിബ്ബ തിയറ്ററിൽ നടക്കും. സാംസ്കാരിക സമ്മേളനം കൂടാതെ നൃത്തനൃത്യങ്ങളും സംഗീതവും നാടൻ കലകളും ദിബ്ബ ഫെസ്റ്റിന്റെ ഭാഗമായി വേദിയിൽ അരങ്ങേറും.
ഭക്ഷണ സ്റ്റാളുകളും പുസ്തകശാലയും നോർക്ക, മലയാളം മിഷൻ എന്നിവയുടെ സ്റ്റാളുകളും ഫെസ്റ്റിനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. യുവഗായകരായ വിഷ്ണു വർദ്ധനും ജിറിൽ ഷാജിയും നയിക്കുന്ന ഗാനമേള ആസ്വാദകർക്ക് ഹൃദ്യമായ ഒരു സംഗീത വിരുന്നായി മാറും.
കൈരളി ദിബ്ബ ഫെസ്റ്റിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.ദിബ്ബ ഫെസ്റ്റുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി കൈരളി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് റാഷീദ് കല്ലുംപുറം, ദിബ്ബ യൂണിറ്റ് സെക്രട്ടറി മുഹമ്മദ് അഷറഫ്, പ്രസിഡന്റ് സുനിൽ ദത്ത്, ട്രഷറർ ഷജറത്ത് ഹർഷൽ, പ്രോഗ്രാം കോഓർഡിനേറ്റർ ശ്രീജിത്ത് എന്നിവർ അറിയിച്ചു.
NRI
ഫുജൈറ: മലയാളം മിഷൻ ഫുജൈറ ചാപ്റ്റർ മിർബയിൽ മലയാളധ്വനി എന്ന പേരിൽ പുതിയ പഠനകേന്ദ്രത്തിനു തുടക്കം കുറിച്ചു. മലയാളം മിഷൻ ഫുജൈറ ചാപ്റ്റർ മുൻ സെക്രട്ടറി റ്റി.വി.മുരളിധരൻ പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു.
ചാപ്റ്റർ പ്രസിഡന്റ് വിത്സൻ പട്ടാഴി അദ്ധ്യക്ഷത വഹിച്ചു. യുഎഇ കോഓർഡിനേറ്റർ കെ.എൽ. ഗോപി, ചാപ്റ്റർ സെക്രട്ടറി ഷൈജു രാജൻ, ജോയിന്റ് സെക്രട്ടറി സന്തോഷ് ഓമല്ലൂർ, ഖോർഫഖാൻ ആവണി പഠനകേന്ദ്രം പ്രസിഡന്റ് ബിജു കെ. പിള്ള എന്നിവർ ആശംസകൾ അറിയിച്ചു.
ദിഷ ലിതേഷ് സ്വാഗതവും പഠന കേന്ദ്രം കോഓർഡിനേറ്റർ അഞ്ജലി ബിജു നന്ദിയും പറഞ്ഞു. പഠനകേന്ദ്രം ഭാരവാഹികളായി അഞ്ജലി ബിജു (കോ-ഓർഡിനേറ്റർ), ദിഷ ലിതേഷ് (പ്രസിഡന്റ്), വഅശ്വതി മനോജ് (സെക്രട്ടറി), ശരത് കുമാർ (വൈസ് പ്രസിഡന്റ്), സന്ധ്യ ശരത് കുമാർ (ജോയിന്റ് കോഓർഡിനേറ്റർ) എന്നിവരെ തെരഞ്ഞെടുത്തു.
കുട്ടികളുടെ വിവിധ കലാപരിപാടികളും പ്രവേശനോത്സവത്തിന്റെ ഭാഗമായി നടന്നു.
NRI
ഫുജൈറ: ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂണിറ്റ് സംഘടിപ്പിക്കുന്ന "കൈരളി കേരളോത്സവം' ശനിയാഴ്ച വൈകുന്നേരം അഞ്ച് മുതൽ ഫുജൈറ എക്സ്പോ സെന്റർ ഗ്രൗണ്ടിൽ നടക്കും.
ഷെയ്ഖ് സഈദ് സുറൂർ സൈഫ് അൽ ഷർഖി, മലയാളം മിഷൻ ഡയറക്ടറും കവിയുമായ മുരുകൻ കാട്ടാക്കട എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. കേരളത്തിന്റെ സാംസ്കാരികപ്പെരുമ വിളിച്ചോതുന്ന കലാപരിപാടികൾ, തിരുവാതിര, ഒപ്പന, അറബിക് ഡാൻസ്, ശാസ്ത്രീയ നൃത്തങ്ങൾ, നാടോടി നൃത്തം, സിനിമാറ്റിക് ഡാൻസ്, നാടൻപാട്ട്, ശിങ്കാരിമേളം, കോൽക്കളി, കളരിപ്പയറ്റ്, വൈഷ്ണവ് ഗിരീഷും ശ്രേയയും നയിക്കുന്ന ഗാനമേള, സാംസ്കാരിക സമ്മേളനം എന്നിവ വിവിധ വേദികളിലായി അരങ്ങേറും.
തെയ്യം, കാവടിയാട്ടം, പുലികളി തുടങ്ങി ഒട്ടേറെ കേരളീയ കലാരൂപങ്ങളും വാദ്യമേളങ്ങളും അണിനിരക്കുന്ന വർണശബളമായ ഘോഷയാത്ര കേരളോത്സവത്തിന് പൂരപ്പൊലിമയേകും. ഉത്സവ നഗരിയിലേക്ക് കടന്നുവരുന്ന പ്രവാസി കലാപ്രതിഭകൾക്ക് കലാപരിപാടികൾ അവതരിപ്പിക്കുവാനുള്ള പ്രത്യേക വേദികളും കേരളോത്സവത്തിന്റെ പ്രത്യേകതയാണ്.
രുചിഭേദങ്ങളുടെ കലവറ തീർക്കുന്ന ഭക്ഷണശാലകൾ, പുസ്തക സ്റ്റാളുകൾ തുടങ്ങി വ്യത്യസ്തങ്ങളായ സ്റ്റാളുകൾ കേരളോത്സവത്തിന് സജ്ജമാകും. മലയാളം മിഷന്റെയും നോർക്കയുടെയും പ്രത്യേക പവലിയനുകളും ഉത്സവനഗറിൽ പ്രവർത്തിക്കുന്നതായിരിക്കും.
എല്ലാ ഒരുക്കങ്ങളും പൂർത്തികരിച്ച് വരുന്നതായി സംഘാടക സമിതി ജനറൽ കൺവീനർ ഹരിഹരൻ, ചെയർമാൻ അബ്ദുൾ ഹഖ്, മീഡിയ കൺവീനർ ജോയ് മോൻ, കൈരളി ഫുജൈറ യൂണിറ്റ്, ട്രഷറർ റ്റിറ്റോ തോമസ്, സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് വിത്സൺ പട്ടാഴി, സെൻട്രൽ കമ്മിറ്റി ആക്ടിംഗ് സെക്രട്ടറി സുധീർ തെക്കേക്കര, സന്തോഷ് ഓമല്ലൂർ, ലോക കേരള സഭാംഗം ലെനിൻ ജി. കുഴിവേലി എന്നിവർ അറിയിച്ചു.
NRI
ഫുജൈറ: മലയാളം മിഷന് സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്റെ ഭാഗമായി ഫുജൈറ ചാപ്റ്റര് മത്സരങ്ങള് ഫുജൈറ ഇന്ത്യന് സോഷ്യല് ക്ലബില് സംഘടിപ്പിച്ചു. ഇന്ത്യന് സോഷ്യല് ക്ലബ് ജനറല് സെക്രട്ടറിയും മലയാളം മിഷന് ചാപ്റ്റര് മുന് പ്രസിഡന്റുമായ സഞ്ജീവ് മേനോന് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.
ചാപ്റ്റര് പ്രസിഡന്റ് വിത്സണ് പട്ടാഴി അധ്യക്ഷത വഹിച്ചു. ചാപ്റ്റര് സെക്രട്ടറി ഷൈജു രാജന് സ്വാഗതവും വിജി സന്തോഷ് കൃതഞ്ജതയും പറഞ്ഞു. ജൂണിയര് വിഭാഗത്തില് കൈരളി കള്ച്ചറല് അസോസിയേഷന്, ദിബ്ബ പഠനകേന്ദ്രത്തിലെ ഫാത്തിമ മെഹ്റിന് ഒന്നാം സ്ഥാനവും സെന്റ ഗ്രിഗോറിയോസ് ഓര്ത്തഡോക്സ് ചര്ച്ച് പഠനകേന്ദ്രത്തില് നിന്നും സിയോന മറിയം ഷൈജു രണ്ടാം സ്ഥാനവും ഏലിയാസ് എന്സിജി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സബ്ജൂണിയര് വിഭാഗത്തില് ഫഹദ് ഫാദില് റെഫായ്തീന് (കല്ബ, ഇന്ത്യന് സോഷ്യല് & കള്ച്ചറല് ക്ലബ് പഠനകേന്ദ്രം) ഒന്നാം സ്ഥാനവും ആയിഷ കല്ലൂരിയകത്ത് (ഫുജൈറ, ഇന്ത്യന് സോഷ്യല് ക്ലബ് പഠനകേന്ദ്രം) രണ്ടാം സ്ഥാനവും മെലീന ലീലു സിബി (ഫുജൈറ കൈരളി കള്ച്ചറല് അസോസിയേഷന് പഠന കേന്ദ്രം) മൂന്നാംസ്ഥാനവും നേടി.
ചാപ്റ്ററില് നിന്നുള്ള വിജയികള് മലയാളം മിഷന് നടത്തുന്ന ആഗോള തല കാവ്യാലാപന മത്സരത്തില് പങ്കെടുക്കും. ജയലക്ഷ്മി നായര്, അജ്മി റഷീദ് എന്നിവര് മത്സരങ്ങള് അവലോകനം നടത്തി.
മലയാളം മിഷന് പഠനകേന്ദ്രം വിദ്യാര്ഥികളും അധ്യാപകരും രക്ഷകര്ത്താക്കളും,ഭാഷാ പ്രവര്ത്തകരും, പരിപാടിയില് പങ്കെടുത്തു.